കേരളത്തിലെ ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം. കോൺഗ്രസിലെ ജനകീയ മുങ്ങളിൽ ഒന്നായ ഉമ്മൻ ചാണ്ടിക്ക് ജന്മദിനത്തിൽ ആഘോഷങ്ങൾ ഒന്നും ഇല്ല. പതിവ് ദിനം പോലെയാണ് ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ദിനം
1943 ഒക്ടോബര്‍ 31 ന് കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. ബാല ജനസഖ്യത്തിലുടെ സംഘടന പ്രവർത്തന രംഗത്തേക്ക് കടന്നു.കെ.എസ്. യു. വിലുടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്ന ഉമ്മൻ ചാണ്ടി ഇപ്പോഴും ജനകീയ നേതാവായി തുടരുന്നു. 1970 ൽ പുതുപ്പളയിൽ നിന്നും നിയമസഭയിൽ എത്തിയ ഉമ്മൻ ചാണ്ടി ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.കെ എസ് യു സംസ്ഥാന പ്രസിഡൻറ് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എം.എൽ.എ യു.ഡി.എഫ് കൺവീനർ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എന്നി നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ എ.ഐ.സി സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമാണ്.
സംഭവബഹലുമാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേക്ക് മുറിക്കലോ ആഘോഷങ്ങളോ വീട്ടിൽ ഇല്ല മിക്കവാറും ഉമ്മൻ ചാണ്ടി യാത്രയിലായിരിക്കും. കുടംബാഗങ്ങൾക്ക് ഒപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതോടെ ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ആഘോഷങ്ങൾ ഒതുങ്ങും. ഇത്തവണ പിറന്നാൾ ദിനത്തിൽ നിയമസഭ സമ്മേളനം നടക്കുന്നതിനാൽ തിരുവനന്തപുരത്ത് തന്നെ അഭദദേഹം ഉണ്ട്. പിറന്നാൾ ദിനത്തിലും ഉമ്മൻ ചാണ്ടിക്ക് തിരക്ക് തന്നെ. പാർട്ടി നേതാക്കൾ ഫോണിലും നേരിട്ടും ആശംസകൾ അറിയിക്കും. ഇന്ദിര ഗാന്ധിയുടെ മരണ ശേഷം ഉമ്മൻ ചാണ്ടി ജന്മദിനം ആഘോഷക്കാറില്ല.എന്നും പ്രവർത്തകരിൽ നിന്നും ഊർജം കണ്ടെത്തുന്ന നേതാവ് പിറന്നാൾ ദിനത്തിലും അവരോട് ഒപ്പം തന്നെയാണ്. മനുഷ്യ സ്നേഹിയായും ജനകീയ ന്യമായി ഉമ്മൻ ചാണ്ടി ഇപ്പോഴും തുടരുന്നു. മാനവികതയ്ക്ക് മറ്റ് എന്തിനക്കോളം അദദേഹം പ്രാധാന്യം നൽകുന്നു.ജനസമ്പർക്ക പരിപാടി തന്നെ ഇതിന് എറ്റവും വലിയ ഉദാഹരണം. ഈ പ്രായത്തിലും കർമ്മനിരതനാണ് ഉമ്മൻചാണ്ടി. കാലം കണ്ടറിഞ്ഞ സത്യമായ , സമാനതകളില്ലാത്ത ജനകീയ നേതാവിന് ടീം ജയ്ഹിന്ദിന്‍റെ ജന്മദിന ആശംസകൾ
https://youtu.be/VdHLQM7TFMM