തിരുവനന്തപുരത്ത് മോദിയുടെ വേദിയില്‍ സുരക്ഷാ വീഴ്ച്ച: പോലീസുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടി

Jaihind Webdesk
Thursday, April 18, 2019

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സമ്മേളനം നടക്കുന്ന വേദിയില്‍ സുരക്ഷാ വീഴ്ച്ച. പോലീസുകാരന്‍റെ തോക്കില്‍ നിന്ന് വെടിപൊട്ടി. മോദി രാത്രി 8.30ന് വേദിയില്‍ എത്താനിരിക്കെയാണ് പോലീസുകാരന്റെ തോക്കില്‍ നിന്ന് വെടിപൊട്ടിയത്. പോലീസുകാരനെ സംഭവ സ്ഥലത്തുനിന്ന് ഉടനെ മാറ്റി. കൊല്ലം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ തോക്കാണ് പൊട്ടിയത്.[yop_poll id=2]