ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം ; 100 കടന്ന് ലീഡ്

Jaihind News Bureau
Wednesday, December 16, 2020

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പാേള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് മേല്‍ക്കൈ. 941 ഗ്രാമപഞ്ചായത്തുകളില്‍ 105 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു.

മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 86 മുന്‍സിപ്പാലിറ്റികളില്‍ 31 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 25 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 3 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

ആദ്യ വിജയം യുഡിഎഫിന്

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യംവിജയം യുഡിഎഫിന്. പരവൂർ നഗരസഭ വാർഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു.