കൊവിഡ് വ്യാപനം : സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടണമെന്ന് ഗാന്ധിദർശന്‍ സമിതി

Jaihind Webdesk
Tuesday, January 25, 2022

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പന ശാലകളും അടച്ചിടണമെന്ന് കെപിസിസി ഗാന്ധിദർശന്‍ സമിതി . മദ്യശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ പലരും കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കുന്നത് വില്‍പന കേന്ദ്രങ്ങളില്‍ തിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇത് കൊവിഡ് പടരാന്‍ ഇടവരുത്തുന്നെന്നും  പരിഹാരം കാണാന്‍ മദ്യശാലകള്‍ അടച്ചിടണമെന്നുമാണ് ഗാന്ധിദർശന്‍ സമിതിയുടെ ആവശ്യം