പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമെന്ന് എം.എം.ഹസൻ

Jaihind Webdesk
Sunday, September 9, 2018

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ സംവിധാനങ്ങൾ സമ്പൂർണ പരാജയമാണെന്ന് എം.എം.ഹസൻ. ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് തുടങ്ങിയ ഉത്തരവ് റദ്ദാക്കിയത് പ്രതിഷേധാർഹമാണ്. കെ.പി.സിസി യുടെ ആയിരം ദുരിതാശ്വാസ വീടുകൾ കൊടുക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് ഡി.സി.സി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാനം ചെയ്യുക ആയിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്‍റ് വി.കെ.ശ്രീകണ്ഠൻ അദ്ധ്യത വഹിച്ചു. മുൻ മഹാരാഷ്ട്രാ ഗവർണർ കെ.ശങ്കരനാരയണനും ഡി.സി.സി ഭാരവാഹികളും പങ്കെടുത്തു.