പ്രധാനമന്ത്രി കർഷകസമരം കാണുന്നില്ല ; സർക്കാർ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം : പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, December 24, 2020

 

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങളില്‍ സർക്കാർ ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണ്. ആ നിലപാട് തുടരും. പ്രധാനമന്ത്രിയുടെ വീടിന് 22 കി.മീ അകലെയാണ് സമരം. മോദി അവരെ ഇതുവരെ കണ്ടിട്ടില്ല. ആരാണ് ഒപ്പമുള്ളതെന്ന് കർഷകർക്ക് അറിയാമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.