ലോക്ക് ഡൗണിലേക്ക് പോകുമ്പോള്‍ അടിയന്തര സഹായ പാക്കേജ് പ്രഖ്യാപിക്കണം: പി.സി.വിഷ്ണുനാഥ്

മുഖ്യമന്ത്രി പ്രഖ്യാപിച്ച 20000 കോടിയുടെ കോവിഡ് പാക്കേജ് കുടിശ്ശിക കൊടുത്തുതീര്‍ക്കലും നിലവിലുള്ളതും ബജറ്റില്‍ പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ ആവര്‍ത്തനമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്.

സാമൂഹ്യ ഒറ്റപ്പെടല്‍ നിര്‍ബന്ധിതമായി നടപ്പിലാക്കുമ്പോള്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ജീവിതം ദുരിതമാകും. അവര്‍ക്കായി അടിയന്തിര സഹായം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ദിവസ വേതനതൊഴിലാളികള്‍ക്ക് 1500 രൂപ നേരിട്ടു നല്‍കണം. നിര്‍മ്മാണ മേഖലയിലേയും ഫാക്ടറിയിലേയും തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവിലെ വേതനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ ഭക്ഷണകിറ്റും ആരോഗ്യകിറ്റും നല്‍കണമെന്നും വിഷ്ണുനാഥ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

PC Vishnunath
Comments (0)
Add Comment