കാലാവസ്ഥാ മുന്നറിയിപ്പില്‍ സര്‍ക്കാരിന് വീഴ്ച; വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Tuesday, August 30, 2022

തിരുവനന്തപുരം: മഴ മുന്നറിയിപ്പില്‍ സര്‍ക്കാരിന്‍റെ വീഴ്ച സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കാലാവസ്ഥാ മുന്നറിയിപ്പുകളും ദുരന്ത നിവാരണ സംവിധാനവും സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് ചോദ്യോത്തരവേളയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കാലാവസ്ഥാ പ്രവചനത്തിന് കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു.

ഇടുക്കി കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതമായ അപകടം ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു അത്. ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യൂ ഹബ് തുടങ്ങുമെന്നും റവന്യൂ മന്ത്രി സഭയില്‍ അറിയിച്ചു.