ലോകായുക്ത നിയമഭേദഗതിയില്‍ സർക്കാരിന് വഴങ്ങി ഗവർണർ; ഓർഡിനന്‍സില്‍ ഒപ്പിട്ടു

Jaihind Webdesk
Monday, February 7, 2022

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഓർഡിനന്‍സില്‍ ഗവർണർ ഒപ്പിട്ടു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ സർവകലാശാലാ നിയമന വിവാദത്തിൽ തുടങ്ങി ലോകായുക്ത ഓർഡിനൻസ് വരെ നീണ്ട ഗവർണർ സർക്കാർ പോര് അവസാനിക്കുന്നതായി സൂചന ലഭിച്ചിരുന്നു.

ഓർഡിനൻസിൽ ഗവർണർ തീരുമാനമെടുക്കാതിരുന്നത് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂർ നീണ്ടു. യുഎഇയിൽ നിന്ന് ഇന്നലെ പുലർച്ചെ എത്തിയ മുഖ്യമന്ത്രി രാവിലെ കണ്ണൂരിലേക്ക് പോയി വൈകിട്ട് മൂന്നരയോടെ തിരിച്ചെത്തി. പിന്നീട് വൈകിട്ട് ആറ് മണിക്ക് അദ്ദേഹം രാജ്ഭവനിൽ എത്തി ഗവണറെ കാണുകയായിരുന്നു.