കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 70 ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം പിടികൂടി

Jaihind Webdesk
Sunday, August 1, 2021

* പ്രതീകാത്മക ചിത്രം

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. രണ്ട് വ്യത്യസ്ത കേസുകളിലായി 70 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 1 കിലോ 489 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്നാണ് 1 കിലോ സ്വർണ്ണം കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ മാഹി സ്വദേശി അബ്ദുൽ നാസറിൽ നിന്ന് 489 ഗ്രാം സ്വർണ്ണവും പിടികൂടി.