സ്വര്‍ണ്ണക്കടത്ത് : സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ; പ്രതികള്‍ ലഹരി ഉപയോഗിച്ചെന്ന് ജയില്‍ വകുപ്പ്

Jaihind Webdesk
Saturday, July 10, 2021

കൊച്ചി : സ്വര്‍ണക്കടത്ത് പ്രതികള്‍ ജയിലില്‍ ലഹരി ഉപയോഗിച്ചെന്ന് ജയില്‍ വകുപ്പ്. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അഞ്ചിന് ലഭിച്ചു. ജയില്‍ സൂപ്രണ്ട് എട്ടിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അധികൃതര്‍ക്കെതിരെ പ്രതികള്‍ തിരി‍ഞ്ഞത് ഇതിനുശേഷമെന്നും ജയില്‍ വകുപ്പ്.

അതിനിടെ ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ സരിത്തിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. കേസില്‍ കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സരിത് കഴിഞ്ഞ ദിവസം ഓണ്‍ലൈനായി കോടതിയില്‍ പറഞ്ഞിരുന്നു. ഭീഷണിയും സമ്മര്‍ദവുമുണ്ടെന്ന കാര്യം സരിത്തിന്റെ അമ്മയും കസ്റ്റംസില്‍ പരാതി നല്‍കി.