സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിന്‍റെ വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് തമ്പാനൂര്‍ രവി

Jaihind News Bureau
Tuesday, July 7, 2020

 

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് തന്റെ മരുമകളാണെന്ന തരത്തില്‍ സിപിഎം സൈബറിടങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സ്വപ്‌ന സുരേഷിനെ തനിക്കോ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ രാജ്യദ്രോഹക്കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.