‘ആദ്യം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കൂ, എന്നിട്ട് വോട്ട് ചോദിക്കൂ’ ; എൽഡിഎഫിന്‍റെ യുവജന വഞ്ചനക്കെതിരെ ഡോ. ശൂരനാട് രാജശേഖരൻ, കുറിപ്പ്

Jaihind News Bureau
Friday, November 27, 2020

Sooranad-Rajasekharan-KPCC

പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നു പോലും അർഹമായ നിയമനം ലഭിക്കാത്ത യുവജനങ്ങളുടെ രോഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വൻ പരാജയത്തിന് വഴിവെയ്ക്കുമെന്ന് കെ പി സി സി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരൻ. യുവജനങ്ങൾക്ക് ഇടതു മുന്നണി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നും അദ്ദേഹം ചോദിച്ചു.

2016 ലെ നിയമസഭ തെരഞെടുപ്പിൽ 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു വാഗ്ദാനം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും ‘പത്ത് ലക്ഷം പേർക്ക് തൊഴിൽ’ എന്ന വാഗ്ദാനം നൽകിയിരിക്കുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം കബളിപ്പിക്കൽ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് ജോലി കൊടുക്കു, എന്നിട്ട് വോട്ട് ചോദിക്കൂ- ഡോ. ശൂരനാട് രാജശേഖരൻ കുറിച്ചു.