കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ തുറന്നു പറച്ചിൽ സത്യത്തിൽ ഒരു കുറ്റസമ്മതം തന്നെ; പ്രധാനമന്ത്രിയുടെ നാടകങ്ങള്‍ക്ക് അധികം ആയുസ്സില്ല : ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Thursday, June 11, 2020

കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്ര ഗവൺമെന്‍റിനു ചില പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ തുറന്നു പറച്ചിൽ സത്യത്തിൽ ഒരു കുറ്റസമ്മതം തന്നെയെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. പ്രധാനമന്ത്രിയുടെ നാടകങ്ങള്‍ക്ക് അധികം ആയുസ്സില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് തടയുന്നതിൽ ലോക്ക്ഡൗൺ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യം പഴയതുപോലെ പ്രവർത്തിക്കാൻ ഇനി എന്താണ് അടുത്ത പരിപാടി എന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ തല കുനിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര ഗവൺമെന്‍റും പ്രധാനമന്ത്രിയും. ഇതാണ് കുറ്റസമ്മതമായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഏറ്റുപറച്ചിലിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീഷണിയെക്കുറിച്ച് ഫെബ്രുവരി ആദ്യംതന്നെ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ നമസ്തേ ട്രംപ് സംഘടിപ്പിക്കാൻ ശ്രദ്ധ ചെലുത്തിയ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും, രോഗികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ഇന്ത്യ എത്തിയ ഈ സാഹചര്യത്തിൽ അധിക ദിവസം നാടകം കളി തുടരാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോ. ശൂരനാട് രാജശേഖരന്‍റെ കുറിപ്പിന്‍റെ പൂർണരൂപം :

കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്ര ഗവൺമെന്‍റിനു ചില പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടാകാമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ തുറന്നു പറച്ചിൽ സത്യത്തിൽ ഒരു കുറ്റസമ്മതം തന്നെയാണ്.

ഇ​ന്ത്യ​യി​ലെ ലോക്ക്ഡൗണ്‍ പ​രാ​ജ​യ​മാണെന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​വി​ഡ് -19 നാ​ഷ​ണ​ൽ ടാ​സ്ക് ഫോ​ഴ്സ് വി​ല​യി​രു​ത്തലും നാം ഇതിനോട്‌ ചേർത്തുവായിക്കണം.

നോട്ടു നിരോധനം, ജി.എസ്.ടി നടപ്പാക്കൽ തുടങ്ങി വളരെ നീണ്ടുപോകുന്ന ഒരു പട്ടികയുണ്ട് മോഡി ഗവൺമെന്‍റിന്‍റെ പാകപ്പിഴകളുടെ സാക്ഷ്യപത്രങ്ങളായി..
അതിൽ ഏറ്റവുമൊടുവിലത്തേതാണ്
പാളിപ്പോയ കോവിഡ് പ്രതിരോധം.

എല്ലാകാര്യങ്ങൾക്കും ഒരു നാടകീയത വരുത്താൻ ശ്രമിക്കുന്ന നമ്മുടെ പ്രധാനമന്ത്രി 18 ദിവസം കൊണ്ടാണ് മഹാഭാരത യുദ്ധം ജയിച്ചതെന്നും തനിക്ക് 21ദിവസം കോവിഡ് പ്രതിരോധത്തിന് തരണമെന്നും പറഞ്ഞാണ് രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്.

515 രോഗികളുണ്ടായിരുന്നപ്പോൾ 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പല ഘട്ടങ്ങളിലായി 70 ദിവസം പിന്നിടുമ്പോൾ രോഗികളുടെ എണ്ണം രണ്ടര ലക്ഷമായി ഉയർന്ന് കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നാ​വാത്ത സാഹചര്യത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നു. മാ​ത്ര​മ​ല്ല; രാജ്യത്തിന്‍റെ സമ്പത്ഘടന ത​ക​ർ​ന്നു തരി​പ്പ​ണ​മാ​വു​ക​യും ചെ​യ്തിരിക്കുന്നു. സ്വാതന്ത്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനത്തിനു രാജ്യം സാക്ഷിയാകേണ്ടി വന്നു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി​രു​ന്ന ചൈ​ന​യെ പി​ന്നി​ലാ​ക്കി ഏ​ഷ്യ​യി​ലെ​യും പ​സ​ഫി​ക് മേ​ഖ​ല​യി​ലെ​യും പു​തി​യ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി ഇ​ന്ത്യ മാ​റു​ന്നു എ​ന്ന അ​പാ​യ​സൂ​ച​ന​യാണ് പുറത്തു വരുന്നത്..

കോവിഡ് തടയുന്നതിൽ ലോക്ക്ഡൗൺ പരാജയപ്പെട്ട സാഹചര്യത്തിൽ രാജ്യം പഴയതുപോലെ പ്രവർത്തിക്കാൻ ഇനി എന്താണ് അടുത്ത പരിപാടി എന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാരിനോടും രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലാതെ തല കുനിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര ഗവൺമെന്‍റും പ്രധാനമന്ത്രിയും.
ഇതാണ് കുറ്റസമ്മതമായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഏറ്റുപറച്ചിൽ.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ ഭീഷണിയെക്കുറിച്ച് ഫെബ്രുവരി ആദ്യംതന്നെ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ നമസ്തേ ട്രംപ് സംഘടിപ്പിക്കാൻ ശ്രദ്ധ ചെലുത്തിയ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും, രോഗികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ഇന്ത്യ എത്തിയ ഈ സാഹചര്യത്തിൽ അധിക ദിവസം നാടകം കളി തുടരാൻ കഴിയില്ല.