ബസില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Jaihind Webdesk
Monday, December 31, 2018

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ചപ്പാത്ത് പൂക്കളം സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കമ്പത്തുനിന്നും കോട്ടയത്തേക്കുള്ള ബസിലായിരുന്നു ഇവര്‍ കഞ്ചാവുകടത്താന്‍ ശ്രമിച്ചത്. വണ്ടിപ്പെരിയാര്‍ എക്സൈസ് കേസെടുത്തു. പുതുവത്സരാഘോഷത്തിനായിരുന്നു ഇവര്‍ കഞ്ചവ് കടത്തിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

ചപ്പാത്ത് പൂക്കളം പുത്തൻപറമ്പിൽ വീട്ടിൽ സുധീഷ് മകൻ  മനുമോൻ (26 വയസ്സ്), ഈരിക്കൽ പടി വീട്ടിൽ രാജൻ മകൻ വിഷ്ണു (24) എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്തിയത്. ഇടുക്കി എക്സൈസ് കമ്മീഷണർ എംജെ ജോസഫിന്റെ നിർദ്ദേശത്തെ തുടർന്ന് രാവിലെ 9 മണിമുതൽ ഇടുക്കി ജില്ലയിലെ മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരും വാഹനപരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വൈകിട്ട് നാലരയോടെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആർടിസി ബസ് പരിശോധിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ ഉദ്യോഗസ്ഥന്മാരായ രവി V, രാജ്കുമാർ By അനീഷ് റ്റി.എ., ജോസ് വർഗീസ് രാജീവ് ബിലേഷ്, സ്റ്റെല്ലാ ഉമ്മൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു ഒരു കോട്ടയം സ്വദേശിക്ക് കൈമാറാനാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത് ഇയാളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു