ഇടതുമുന്നണിക്ക് തെറ്റുപറ്റി; ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി: കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

Jaihind Webdesk
Saturday, May 25, 2019

ശബരിമല പ്രശ്‌നം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടതുമുന്നണിക്ക് തെറ്റുപറ്റി. ഒളിച്ചോടിയിട്ടും ജനങ്ങളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു.

ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി. എസ്എന്‍ഡിപിയുടേതടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും എല്‍ഡിഎഫ് കക്ഷി നേതാവായ ?ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. ശബരിമല പ്രശ്നം ഉയര്‍ത്തിയ പത്തനംതിട്ടയില്‍ അവരുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.