രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി നേതൃത്വം നൽകി. പാളയം മുതൽ കിഴക്കേകോട്ട വരെയായിരുന്നു പദയാത്ര.
രാവിലെ 11 മണിക്ക് പാളയത്ത് നിന്നാണ് ഗാന്ധി സ്മൃതി യാത്രക്ക് തുടക്കം കുറിച്ചത്. കോൺഗ്രസ് പ്രവർത്തന സമിതി അംഗം എ.കെ.ആന്റണിയുടെ നേത്യത്യത്തിൽ തോക്കളും പ്രവർത്തകരും കാൽനടയായി കോട്ട യിലേക്ക് നീങ്ങി
കിഴക്കേകോട്ട ഗാന്ധി പാർക്കിലായിരുന്നു പദയാത്രയുടെ സമാപനം. ബഹുസ്വരത തകർന്നാൽ ഇന്ത്യ തകരുമെന്ന് സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ. ആന്റണി പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് വിസ്. ശിവകുമാർ എം.ൽ.എ, പാലോട് രവി, തമ്പാനൂർ രവി, പന്തളം സുധാകരൻ, കെ.മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ തുടങ്ങി നേതാക്കളുടെ വലിയ നിരയാണ് ഗാന്ധി സ്മൃതി യത്രയിൽ അണിനിരന്നത്