കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികള്‍, 2001ല്‍ തോല്‍പ്പിച്ചു ; തുറന്നടിച്ച് ജി.സുധാകരന്‍

Jaihind News Bureau
Sunday, January 17, 2021

 

ആലപ്പുഴ : കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം മാറാനില്ല. 2001ല്‍ തോല്‍പ്പിച്ചത് കാലുവാരികളാണെന്നും മന്ത്രി പറഞ്ഞു. കായംകുളം മുട്ടേല്‍ പാലം ഉദ്ഘാടന പോസ്റ്റര്‍ വിവാദത്തിലും പാര്‍ട്ടിക്കാര്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തി. വിവരമില്ലാത്തവരാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പോസ്റ്ററില്‍ നിന്നും സ്ഥലം എംഎല്‍എ യു.പ്രതിഭയെ ഒഴിവാക്കിയത് വിവാദമായിരുന്നു.