ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ ഭൗതിക ശരീരം ഇന്ന് സംസ്കരിക്കും.

Jaihind Webdesk
Thursday, October 14, 2021


ഇന്നലെ രാത്രി തിരുവനന്തപുരത്ത് കൊണ്ടുവന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും വിലാപയാത്രയായി ജന്മനാടായ കൊല്ലം ഓടനാവട്ടം കുടവട്ടൂരിലേക്ക് ഇപ്പോൾ കൊണ്ടുവരുകയാണ്. അല്പ സമയത്തിനകം കുടവട്ടൂർ L P സ്കൂളിൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. പൊതുദർശനത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം 12.30 തിന് വിട്ടുവളപ്പിൽ ഔദ്യോഗിക ബഹു മതികളോടെ സംസ്കരിക്കും.

തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മു കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ വീരമൃത്യു വരിച്ചത്