ഇന്ധനവിലയ്ക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിക്കുന്നു

Jaihind Webdesk
Sunday, September 9, 2018

ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും നിർമാണ സാമഗ്രികൾക്കും വില ഏറുകയാണ്.  ജനത്തിന്റെ നടുവൊടിച്ച് വിലക്കയറ്റം രൂക്ഷമാകുകണിപ്പോള്‍.

ഇന്ധന വിലവർധന രാജ്യത്തെ ചരക്ക് നീക്കത്തെ ബാധിച്ചതോടെ വില ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. അവശ്യസാധനങ്ങളുടെ ക്ഷാമവും പൂഴ്ത്തിവെപ്പും ഇതോടെ വ്യാപകമാകുകയാണ്. സർക്കാരിന്റെ വിപണി ഇടപെടലുകൾ പരാജയത്തിലായി. വ്യാപാര-വാണിജ്യ വ്യവസായ മേഖലയും പ്രതിസന്ധിയിൽ തന്നെ.

നവകേരള സൃഷ്ടിക്കായി സർക്കാർ കടുത്ത നടപടികളെടുക്കുമെന്നതിനാൽ നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ട. എക്സൈസ് നികുതി കുറക്കാൻ കേന്ദ്രവും സംസ്ഥാനവും തയാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോളിന് 6.50 പൈസയും ഡീസലിന് 4.80 പൈസയും വർധിച്ചു. ഇതിനനുസൃതമായി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ചരക്ക് ലോറി ഉടമകൾ. ബസുടമകളും നിരക്ക് കൂട്ടാനാള്ള തയാറെടുപ്പിലാണ്. KSRTC യു0 ഈ നിലപാടിൽ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ എത്തിക്കുന്ന ലോറി ഉടമകൾ നിരക്ക് വർധന കച്ചവടക്കാരെ അറിയിച്ചു.