ജനങ്ങള്‍ക്ക് ഇരുട്ടടി; തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്

Jaihind News Bureau
Friday, June 12, 2020

 

ജനങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധിപ്പിച്ചത്. ജൂണ്‍ 7 മുതല്‍ 12 വരെ ആറു ദിവസങ്ങളിലായി ഡീസലിന് 3 രൂപ 26 പൈസയും പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത്.  എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച മുതലാണ് പ്രതിദിന ഇന്ധന വില പുനര്‍നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചായ ദിവസങ്ങളില്‍ വര്‍ധന വരുത്തുകയായിരുന്നു.