തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു

Jaihind Webdesk
Monday, March 11, 2019

തെരഞ്ഞെടുപ്പ് ചൂടിനിടെ ഇന്ധനവില കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് നാല് രൂപയും ഡീസലിന് 5.60 രൂപയും കൂടി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവർധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും.

ഞായറാഴ്ച മലപ്പുറത്ത് 74.80 രൂപയാണ് പെട്രോൾവില. ഡീസലിന് 71.76 രൂപയും. തിരുവനന്തപുരത്ത് 75.69 രൂപയായി പെട്രോൾ വില. ഡീസലിന് 72.58 രൂപയായി.
ജനുവരി ഒൻപത് മുതലാണ് ഇന്ധനവില കൂടാൻ തുടങ്ങിയത്. മലപ്പുറത്ത് 70.77 രൂപയായിരുന്നു പെട്രോൾ വില. ഫെബ്രുവരി ഒൻപതിന് 72.65 രൂപയായി. ഒരുമാസം കൂടി പിന്നിട്ടപ്പോൾ അത് 74.80 ൽ എത്തി.

ഡീസലിന് ജനുവരി ഒൻപതിന് 66.17 രൂപയായിരുന്നു. ഫെബ്രുവരി ഒൻപതിന് 69.71 രൂപയായി. രണ്ടുമാസത്തിനിടെയുള്ള ഇന്ധന വിലവർധന അവശ്യസാധനങ്ങളുടെ വില കൂടാനിടയാക്കും. ഓട്ടോ-ടാക്‌സി-ബസ് സർവീസിനെയും പ്രതികൂലമായി ബാധിക്കും. ബിജെപി അധികാരത്തിലെത്തുമ്പോൾ പെട്രോൾ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു.