ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു

Jaihind Webdesk
Wednesday, October 27, 2021

 

തിരുവനന്തപുരം :  ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന്  35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110 രൂപ 45 പൈസയും , ഡീസലിന് 103.91 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108.62 രൂപയും ഡീസലിന് 102.44 രൂപയുമായി. 108.12 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസൽ ലിറ്ററിന് 102.10 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില. ഒരു മാസത്തിനിടെ പെട്രോളിന് 6.45 രൂപയും ഡീസലിന് 8.20 രൂപയുമാണ് കൂടിയത്.

അതിനിടെ ഇന്ധന വിലവർധനവിന്‍റെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കും. മിനിമം ചാർജ് 12 രൂപയാക്കണം, കിമീ നിരക്ക് ഒരു രൂപയായി വർധിപ്പിക്കണം, വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവെക്കുന്നത്.