ഈദ് അവധി ദിനങ്ങളില്‍ അബുദബിയില്‍ പാര്‍ക്കിംഗ് സൗജന്യം

Jaihind Webdesk
Wednesday, May 29, 2019

ഈദ് അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. അവധി ദിനമായ ജൂണ്‍ 2 ഞായര്‍ മുതല്‍ ജൂണ്‍ 8 ശനിയാഴ്ച വരെയുള്ള ഒരാഴ്ചക്കാലം പാര്‍ക്കിംഗിന് ഫീസ് ഈടാക്കില്ല. ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്‍റര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ഐടിസി ആവശ്യപ്പെട്ടു. രാത്രി 9 മുതല്‍ രാവിലെ 8 വരെയുള്ള പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

ഐടിസിയുടെ സേവന കേന്ദ്രങ്ങള്‍ക്ക് ജൂണ്‍ 2 മുതല്‍ 8 വരെ അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.