തമിഴ്നാട് മുന്‍ ഡിജിപി ബ്രജ് കിഷോർ രവി കോൺഗ്രസിൽ ചേർന്നു

Jaihind Webdesk
Friday, November 3, 2023

 

ന്യൂഡല്‍ഹി: തമിഴ്‌നാട് മുൻ ഡിജിപി ബ്രജ് കിഷോർ രവി കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ പാർട്ടി എംപിമാരായ അഖിലേഷ് പ്രസാദ് സിംഗ്, നസീർ ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.

തമിഴ്‌നാട്ടിലെ മുൻ ഐപിഎസ് ഓഫീസറും ഡിജിപിയുമായ ബ്രജ് കിഷോർ രവി മൂന്ന് പതിറ്റാണ്ടിലേറെ നിയമപാലന രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിയാണ്. കോണ്‍ഗ്രസ് വേരുകളുള്ള അദ്ദേഹം പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിന്‍റെ ശക്തനായ വക്താവാണ്. 1989-ൽ ഇന്ത്യൻ പോലീസ് സർവീസിൽ ചേർന്ന് അദ്ദേഹം 33 വർഷക്കാലം സർവീസിലുണ്ടായിരുന്നു. 1998-ൽ യുണൈറ്റഡ് നേഷന്‍ മെഡലും 1999-ൽ ഫോറിൻ സർവീസസ് മെഡലും നേടിയിട്ടുണ്ട്.

പട്‌ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിനുള്ള സ്വർണ്ണ മെഡൽ നേടിയ ശേഷം ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളും തത്വങ്ങളിലും ആകൃഷ്ടനായി പാർട്ടി അംഗത്വം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.