മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചു; നടന്‍ വിനായകനെ പോലീസ് ചോദ്യം ചെയ്തു

Jaihind Webdesk
Saturday, July 22, 2023

കൊച്ചി : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടില്‍ എത്തിയാണ് എറണാകുളം നോര്‍ത്ത് പോലീസ് സംഘം ചോദ്യം ചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ഒന്നടങ്കം ദുഖത്തിലായപ്പോഴാണ് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപവുമായി വീഡിയോ ഇട്ടത്. തുടര്‍ന്ന് ഇതിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചെന്നാണ് വിവരം. വിനായകനെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്.

അതേസമയം വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.