കല്ലുത്താൻ കടവ് കോളനിവാസികളുടെ ദുരിതം അവസാനിക്കുന്നില്ല

Jaihind Webdesk
Thursday, August 30, 2018

കനത്ത മഴയും വെള്ളപ്പൊക്കവും കോഴിക്കോട് കല്ലുത്താൻ കടവ് കോളനിവാസികൾക്ക് നൽകിയത് സമാനതകളില്ലാത്ത ദുരിതം. പുനരധിവാസത്തിനായി ഫ്‌ളാറ്റ് നൽകുമെന്ന കോർപ്പറേഷൻ അധികൃതരുടെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കോഴിക്കോട് കല്ലുത്താൻ കടവിൽ കനോലി കനാലിന് സമീപത്തായി ഷീറ്റും പലകയും കൊണ്ട് മറച്ച കൂടാരത്തിൽ ജീവിതം സ്വപനം കാണുന്ന നൂറിലധികം കുടുംബങ്ങളുണ്ട്. മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ഇടവേളകളില്ലാത്ത ദുരിതവുമായി ജീവിക്കുന്നവർ. മഴ പെയ്താൽ കനോലി കനാലിലെ ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ കൂടാരങ്ങൾ മുങ്ങിക്കിടക്കും. വെയിലായാലും അഴുക്കുചാലുകളിലെ ജീവിതത്തിന് മാറ്റമൊന്നുമില്ല. കോളനിവാസികളുടെ പുനരധിവാസത്തിനായി എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റ് കോർപ്പറേഷൻ അധികൃതർ വാഗ്ദാനം ചെയ്തിട്ട് വർഷങ്ങളായി.

139 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ലാറ്റുകളുടെ പണി ഭൂരിഭാഗവും പൂർത്തിയായി. ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് ഫ്ലാറ്റ് നൽകാൻ കഴിയാത്തത് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഈ സാങ്കേതിക തടസങ്ങളിൽ കുടുങ്ങി ജീവിതം പാഴാകുന്നത് 500 ലധികം വരുന്ന കോളനിവാസികൾക്കാണ്.

https://youtu.be/oXxd5ZZ-GM4