പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 91 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

Jaihind Webdesk
Thursday, April 11, 2019

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 91 മണ്ഡലങ്ങള്‍ ആണ് ഇന്ന് വിധിയെഴുതുക. ഇ​തോ​ടൊ​പ്പം ആ​ന്ധ്ര​പ്ര​ദേ​ശ്, സി​ക്കിം, ഒ​ഡി​ഷ, അരുണാചൽപ്രദേശ്​ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കും.

18 സം​സ്ഥാന​ങ്ങ​ളി​ലെ ഏതാനും മണ്ഡലങ്ങളിലെയും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോ​ട്ട​ർ​മാ​രാ​ണ്​ ഇ​ന്ന്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക.

ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളും ഇന്ന് വിധയെഴുതും. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അരുണാചൽ, മേഘാലയ മിസോറം, സിക്കിം, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആദ്യ ഘട്ടത്തിലാണ് പോളിംഗ്. മഹാരാഷ്ട്രയിലെ ഏഴും ഉത്തർപ്രദേശിലെ എട്ടും ബിഹാറിലെയും ഒഡിഷയിലെയും നാലും പശ്ചിമ ബംഗാളിലേ രണ്ടു മണ്ഡലങ്ങളും ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തും.

175 മണ്ഡലങ്ങൾ ഉള്ള ആന്ധ്രാപ്രദേശ് ആരു ഭരിക്കണമെന്നും ആദ്യഘട്ടത്തിനൊപ്പം വിധിയെഴുതും. സിക്കിം, അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസിനായി പ്രചാരണം നയിച്ചപ്പോൾ നരേന്ദ്ര മോദിയെയും അമിത് ഷായെയും കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം

പതിനൊന്നു മണ്ഡലങ്ങൾ ഉള്ള ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറിലും ഇന്ന് വോട്ടെടുപ്പ് നടക്കും. നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, നൈനിറ്റാളിൽ മത്സരിക്കുന്ന ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഖമ്മം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന രേണുക ചൗധരി, നിസാമാബാദിൽ വീണ്ടും മത്സരിക്കുന്ന കെ കവിത, ജാമുവിയിൽ മത്സരിക്കുന്ന ചിരാഗ് പാസ്വാൻ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തിൽ ബിജെപി നേരിടുന്ന കനത്ത വെല്ലുവിളിയാണ്. അവസാന നിമിഷത്തില്‍ എത്തിയ റാഫേല്‍ ഉത്തരവും സാരമായി ബാധിച്ചേക്കും. എന്നാല്‍ ന്യായ് പദ്ധതിയില്‍ ഊന്നിയുള്ള ജനക്ഷേമ പരിപാടികളുമായി നീങ്ങുന്ന കോൺഗ്രസിന് തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് ഉള്ളത്.