ദുബായില്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനം ; 780 സൈക്കിളുകളും 78 സ്റ്റേഷനുകളും പ്രവര്‍ത്തന സജ്ജമെന്ന് ആര്‍ ടി എ

Jaihind News Bureau
Saturday, February 22, 2020

ദുബായ് : റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, കൂടുതല്‍  സൈക്കിളുകളും സ്റ്റേഷനുകളും ആരംഭിച്ചു. കരീം ബൈക്കുമായി സഹകരിച്ചാണ് ഈ സേവനം. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 780 സൈക്കിളുകളും 78 സ്റ്റേഷനകളും പ്രവര്‍ത്തന സജ്ജമായതായി ആര്‍ടിഎ അറിയിച്ചു. ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ, ദുബായിലെ വിവിധ മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപത്തു നിന്ന്, ഷെയറിങ് സൈക്കിളുകള്‍ വാടകയ്ക്ക് ലഭിക്കും. ജുമൈറ ലെയ്ക്ക് ടവര്‍ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍, ആര്‍ടിഎ, കരീം ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.