തിരുവനന്തപുരം ചാല മാർക്കറ്റില്‍ തീപിടിത്തം ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Jaihind Webdesk
Monday, May 31, 2021

തിരുവനന്തപുരം : ചാല മാർക്കറ്റില്‍ തീപിടിത്തം. പത്മനാഭ തീയേറ്ററിന് സമീപമുള്ള കളിപ്പാട്ട കടയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കുന്നു. കളക്ടർ ഉള്‍പ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് കളക്ടർ പറഞ്ഞു. അഗ്നിശമനസേന ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചോദിക്കുമെന്നും കളക്ടർ.