കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ച് പ്രതിഷേധം ; സമരം 50-ാം ദിവസത്തിലേക്ക്

Jaihind News Bureau
Wednesday, January 13, 2021

 

ന്യൂഡല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിച്ച് കര്‍ഷക സംഘടനകള്‍. കിസാൻ സങ്കൽപ്പ് ദിനാചരണത്തിന്‍റെ  ഭാഗമായി രാജ്യവ്യാപകമായി എല്ലാ വില്ലേജുകളിലും ഇന്ന് കാർഷിക നിയമങ്ങളുടെ പകർപ്പ് കത്തിച്ചു പ്രതിഷേധിക്കും.

സുപ്രീംകോടതി ഉത്തരവിനോടും കേന്ദ്രസർക്കാരിനോടും സ്വീകരിക്കേണ്ട നിലപാട് ആലോചിക്കാൻ സംയുക്ത സമരസമിതി ഉച്ചയ്ക്ക് സിംഘുവിൽ യോഗം ചേരും. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ പരേഡിന്‍റെ കാര്യത്തിലും യോഗം തീരുമാനമെടുക്കും.