കർഷക സമരം 38-ാം ദിവസത്തിലേക്ക് ; കൊടുംശൈത്യത്തിലും പിന്മാറാതെ കർഷകർ

Jaihind News Bureau
Saturday, January 2, 2021

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക സമരം 38-ാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിൽ ശൈത്യം പിടിമുറുക്കിയെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കർഷകർ.  കേന്ദ്രസർക്കാരുമായി തിങ്കളാഴ്ച നടക്കുന്ന  ചർച്ച പരാജയപ്പെട്ടാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കർഷക സംഘടനകളുടെ  തീരുമാനം.

നിയമം പിൻവലിക്കണം, താങ്ങുവില നിയമപരമായി ഉറപ്പാക്കണം എന്നീ ആവശ്യങ്ങൾ കൂടി അംഗീകരിച്ചില്ലെങ്കിൽ ജനുവരി 6 ന് കുണ്ട്ലി-മനേസർ-പൽവാൾ ദേശീയപാതയിൽ മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഷാജഹാൻപൂർ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ജനുവരി 4 നാണ് കർഷകരും കേന്ദ്രവും തമ്മിലുള്ള അടുത്ത ചർച്ച നടക്കുക.