ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; രാമസിംഹനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന ചെയർമാൻ രജിത്ത് രവീന്ദ്രന്‍

 

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ സംസ്ഥാന ചെയർമാൻ രജിത്ത് രവീന്ദ്രനാണ് ഡിജിപിക്ക് പരാതി നൽകിയത്. സമൂഹത്തിൽ വിദ്വേഷം പരത്തണമെന്ന മനഃപൂർവമായ ഉദ്ദേശത്തെ നീതീകരിക്കാൻ കഴിയില്ലെന്നും കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്കിലൂടെയാണ് രാമസിംഹന്‍ അബൂബക്കര്‍ എന്ന അക്ബർ അലി രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിനെ അധിക്ഷേപിക്കുന്നതും വിദ്വേഷം പരത്തുന്നതുമായ പോസ്റ്റ് പങ്കുവെച്ചത്. അദാനി വിഷയത്തില്‍ നരേന്ദ്ര മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ നെഹ്റു കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. മാപ്പ് പറയാന്‍ താന്‍ സവർക്കറല്ലെന്ന രാഹുല്‍  ഗാന്ധിയുടെ മറുപടിക്ക് പിന്നാലെയാണ് ഇത്തരം സൈബർ ആക്രമണം ശക്തമായത്. സംഘപരിവാറിന്‍റെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 

രാമസിംഹന്‍ അബൂബക്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

 

https://www.facebook.com/story.php?story_fbid=pfbid02njBc321z94b83FKnsXLigvRnpVkxJFqVg7yBQct7rsx69Nw3upkXATyQncm4nuJ3l&id=1424602186&mibextid=Nif5oz

Comments (0)
Add Comment