പ്രളയത്തിന്‍റെ കാരണം വിദഗ്ധ സമിതി അന്വേഷിക്കണം : ഉമ്മൻചാണ്ടി

Jaihind News Bureau
Sunday, September 23, 2018

പ്രളയത്തിന്‍റെ കാരണം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. ദുരന്തത്തെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുൾപ്പെടെ സമിതി അന്വേഷിക്കണം. സർക്കാർ ഈ വിഷയത്തിൽ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ടയിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.