ആവേശം അതിരുവിട്ടു; കൊല്ലത്ത് ബ്രസീൽ – അർജന്‍റീന ആരാധകര്‍ തമ്മിൽ കൂട്ടത്തല്ല്

Jaihind Webdesk
Monday, November 21, 2022

കൊല്ലം: ലോകകപ്പ് ഉദ്ഘാടനദിനത്തിൽ ആവേശം അതിരുവിട്ടതോടെ ആരാധകർ പരസ്പരം ഏറ്റുമുട്ടി. കൊല്ലം ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്. വിവിധ രാജ്യങ്ങളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു കൂട്ടയടി. ബ്രസീൽ – അർജന്‍റീന ആരാധകരാണ് തമ്മിൽ തല്ലിയത്. ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.  പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു ശക്തികുളങ്ങര പൊലീസ്. എന്നാൽ ദൃശ്യങ്ങൾ അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.