എല്ലാവരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണം ; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, June 15, 2021

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിന്‍ എല്ലാവരും എടുക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി രാജ്യത്തെ ജനങ്ങള്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

‘അണ്‍ലോക്ക് ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയില്‍ ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ വാക്സിന്‍ എത്രയും വേഗം സ്വീകരിക്കുക. എല്ലാവരും സുരക്ഷിതരല്ലാതെ ആരും സുരക്ഷിതരല്ല. സ്വയം ശ്രദ്ധിക്കുക’ -രാഹുല്‍ ഗാന്ധി കുറിച്ചു