ജാമിയ മിലിയയിൽ കയറിയെന്ന് സമ്മതിച്ച് പോലീസ്; അക്രമികളെ പിടികൂടാനാണ് ക്യാമ്പസിൽ കയറിയതെന്ന് പോലീസ് എഫ്ഐആർ; കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ

Jaihind News Bureau
Wednesday, December 18, 2019

ജാമിയ മില്ലിയ ക്യാമ്പസിൽ കയറിയതിന് ന്യായീകരണവുമായി പോലീസ്. കല്ലെറിഞ്ഞ അക്രമികളെ പിടികൂടാൻ കയറി എന്നാണ് പോലീസ് വാദം. വിദ്യാർഥികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് നടപടിയെന്ന് എഫ്‌ഐആർ വ്യക്തമാക്കുന്നു. അതേസമയം വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജാമിയ മിലിയ സർവകലാശാലക്ക് പുറത്ത് അക്രമം നടത്തിയവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ക്യാമ്പസിൽ കയറിയത് എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. പൊതു മുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട എഫ് ഐ ആറിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. വലിയ രീതിയിൽ കല്ലേറുണ്ടായാക്കിനെ തുടർന്നാണ് പൊലീസിന് ക്യാമ്പസിൽ പ്രവേശിക്കേണ്ടി വന്നതെന്നും എഫ് ഐ ആർ പറയുന്നു.

75 ടിയർ ഗ്യാസ് ഷെല്ലുകള്‍ പോലീസ് ഉപയോഗിച്ചു.

അതിനിടെ വടക്ക് കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിൽ ഉൾപ്പെടെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനാജ്ഞ. അതേസമയം,കഴിഞ്ഞ ദിവസം ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ്ർധാ ബാധിൽ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 2 എഫ് ഐ ആറുകൾ പോലീസ് രജിസ്റ്റർ ചെയ്തു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അടച്ച സീലംപൂർ ഒഴികെയുള്ള മെട്രോ സ്റ്റേഷനുകൾ തുറന്നു.