ബിനീഷിനെ വിടാതെ ഇ.ഡി ; ചോദ്യം ചെയ്യല്‍ 13-ാം ദിവസത്തിലേക്ക്

Jaihind News Bureau
Tuesday, November 10, 2020

 

ബംഗളുരു : എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നു. തുടർച്ചയായ 13-ാം ദിവസമാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കർശന ജാഗ്രതയോടെയാണ് ചോദ്യം ചെയ്യല്‍.

ബുധനാഴ്ച വരെയാണ് ബിനീഷ് എന്‍ഫോഴ്സ്മെന്‍റിന്‍റെ കസ്റ്റഡിയിലുള്ളത്. ലഹരിമരുന്ന് കേസിലെ പ്രതിയുടെ സ്ഥാപനത്തിലൂടെ നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ചാണ് ഇ.ഡി ബിനീഷില്‍ നിന്ന് ചോദിച്ചറിയുന്നത്. ബിനാമികള്‍ വഴി ബിനീഷ് നിയന്ത്രിക്കുന്ന സ്ഥാപനമാണിതെന്നാണ് കണ്ടെത്തല്‍. ബിനീഷിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയ ബാങ്ക് കാർഡിന്‍റെ വിശദാംശങ്ങളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.