വിടവാങ്ങൽ ടെസ്റ്റ് ഗംഭീരമാക്കി അലിസ്റ്റർ കുക്ക്. ഇന്ത്യ എതിരേ സെഞ്ച്വറിയോടെ തുടക്കം കുറിച്ച ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച് കുക്ക് മടങ്ങുന്നതും ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിത്തന്നെ.
2006 മാർച്ച് ഒന്നിന് നാഗ്പുര്‍ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ കുക്ക് ആദ്യ ഇന്നിംഗ്‌സിൽ 60 റൺസും രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറി (104*)യുമായി പുറത്താകാതെ നിന്നു. ഓവലിലെ വിടവാങ്ങൽ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിൽ 71 റൺസ് നേടിയ കുക്ക് രണ്ടാം ഇന്നിംഗ്‌സിൽ 147 നേടി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. പരമ്പരയിലെ നാലു ടെസ്റ്റുകളിൽ റൺസ് കണ്ടെത്താൻ വിഷമിച്ച കുക്ക് അഞ്ചാം ടെസ്റ്റിൽ താളം കണ്ടെത്തുകയായിരുന്നു. ഒടുവിൽ ടെസ്റ്റിലെ അരങ്ങേറ്റക്കാരൻ ഹനുമ വിഹാരിക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ആ ഉജ്വല കരിയറിനു സമാപ്തിയായി.
അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് അലിസ്റ്റർ കുക്ക്. ഏറ്റവും അധികം ടെസ്റ്റ് ഇന്ത്യക്കെതിരേ 30 ടെസ്റ്റ് കളിച്ച കുക്ക് ഇന്ത്യ 2431 റൺസ് നേടിയുണ്ട്. കുക്കിന്‍റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോറായ 294 റൺസും ഇന്ത്യക്കെതിരേയാണ്. ഏഴു സെഞ്ചുറികളാണ് മുൻ ഇംഗ്ലീഷ് നായകൻ ഇന്ത്യക്കെതിരേ അടിച്ചിട്ടുളളത്.