പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം ഡോ. എം.ആർ തമ്പാന്; 26ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പുരസ്കാരം സമ്മാനിക്കും

Jaihind Webdesk
Wednesday, November 16, 2022


കൊല്ലം: ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്‌കാരം ഡോ. എം.ആർ തമ്പാന്. ഭാഷാപണ്ഡിതനും ചരിത്ര ഗവേഷകനുമായ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഓർമ്മയ്ക്കായി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് ഡോ. എം.ആർ തമ്പാൻ അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. കല്ലുവാതുക്കൽ ഇളംകുളം കുഞ്ഞൻപിള്ള സ്മാരകത്തിലാണ് പുരസ്‌കാരദാനച്ചടങ്ങ്. നവംബർ 26ന് നടക്കുന്ന ചടങ്ങില്‍ എൻ.കെ പ്രേമചന്ദ്രൻ എം.പി പുരസ്‌കാരം സമ്മാനിക്കും.