ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം ; സ്വാഭാവിക ജാമ്യം തടയാന്‍ നീക്കം

Jaihind News Bureau
Monday, December 28, 2020

 

ബംഗലുരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂർത്തിയാകാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ബംഗളുരു സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒക്ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് എൻഫോഴ്സ്മെന്‍റ് നടപടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാൻഡിൽ കഴിയുന്നത്. കേസിൽ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.