സാംസ്കാരിക വകുപ്പിൽ ഡിവൈഎഫ്ഐക്കാരെ കുത്തികയറ്റുന്നു : രാഹുല്‍ ഗാന്ധിയുടെ അപരനും നിയമനം

Jaihind Webdesk
Friday, February 4, 2022

തിരുവനന്തപുരം : സാംസ്കാരിക വകുപ്പിന്‍റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതിക്കു കീഴിലെ ജില്ലാ കോഓർഡിനേറ്റർമാരായി ഡിവൈഎഫ്ഐക്കാർക്ക് കൂട്ട നിയമനം.  കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അപരനായി മത്സരിച്ച എരുമേലി സ്വദേശി ഇകെ രാഹുൽ ഗാന്ധിക്കാണ് നിയമനപ്പട്ടികയിൽ ഉൾപ്പെടാൻ ഭാഗ്യം ലഭിച്ചത്. സഹോദരൻ രാജീവ് ഗാന്ധി ഡിവൈഎഫ്ഐ അംഗമാണ്.

സാംസ്കാരിക ഡയറക്ടറേറ്റാണ് അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി 30 പേരടങ്ങുന്ന റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിലെ ആദ്യ 14 റാങ്കുകാർ ഈ മാസം 8ന് സാംസ്കാരിക ഡയറക്ടറേറ്റിൽ എത്തി ജോലിയിൽ പ്രവേശിക്കണമെന്നു നിർദേശിച്ച് കത്തും അയച്ചു . നിയമനപ്പട്ടികയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ 3 പേരുണ്ട്.

സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്‍റെ മകൻ, തിരുവനന്തപുരത്ത് പാർട്ടി പരിപാടികളിലെ സ്ഥിരം ഗായിക, കൊല്ലം ജില്ലയിൽ ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗമായിരുന്നയാൾ, മന്ത്രി സജി ചെറിയാന്‍റെ വിജയത്തിനായി തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നിവരെയൊക്കെ തിരുകി കയറ്റിയിട്ടുണ്ട്.