ഇടുക്കിയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

Jaihind News Bureau
Saturday, October 24, 2020

ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയമ്പാറ സ്വദേശി മനു മനോജ്‌ ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവം വിവാദമായതോടെ മനുവിനെ ഇന്നലെ രാത്രി ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി നാൽപത് ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ മനു മനോജിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.