ദുബായിൽ മൂന്ന് മെട്രോ സ്റ്റേഷനുകൾ അടക്കും : അൽറാസിൽ ഇന്ന് മുതൽ പ്രവേശനവിലക്ക് ; രണ്ടാഴ്ച ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല

Jaihind News Bureau
Tuesday, March 31, 2020

ദുബായ്: ദെയ്റയിലെ അൽറാസ് മേഖലയിലേക്ക് ഇന്ന് മുതൽ ( മാർച്ച് 31 ) രണ്ടാഴ്ച പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഈ മേഖലയിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റി എത്തിച്ച് നൽകും. മറ്റിടങ്ങളിലുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ടാവില്ല. ഇവിടെയുള്ള മെട്രോ സ്റ്റേഷനുകളായ അൽറാസ്, പാം ദെയ്റ , ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനുകളും രണ്ടാഴ്ച അടച്ചിടുമെന്ന് ആർ ടി എ അറിയിച്ചു.

മേഖലയിലേക്കുള്ള റോഡുകളും സിഗ്നലുകളും ഇന്ന് മുതൽ തൽക്കാലം അടക്കും. അൽറാസിലും പരിസരത്തും അണുനശികരണ പ്രവർത്തനം ഊർജിതമാക്കാനാണ് നടപടിയെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ഈസ്റ്റേഷനുകളിൽ നിർത്താതെ മെട്രോ ട്രെയിനുകൾ സർവീസ് നടത്തും. ദെയ്റ ഗോൾഡ്​ സൂഖ്​, ഒാൾഡ്​ സൂഖ്​, മ്യൂസിയങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന പ്രദേശമാണ്​ അൽ റാസ്​ മേഖല.

teevandi enkile ennodu para