റൂട്ട് 2020 മെട്രോ പദ്ധതി : നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Jaihind Webdesk
Wednesday, October 31, 2018

ദുബായ് വേൾഡ് എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 മെട്രോ പദ്ധതി ബഹുദൂരം മുന്നേറിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അറിയിച്ചു. പാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഈമാസം പകുതിയോടെ പൂർത്തിയാകും. പുതിയ മെട്രോ ട്രെയിനുകളും ഉടനെത്തുമെന്നും അനുബന്ധ നിർമാണ ജോലികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 2020 ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ പത്തുവരെയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്ന എക്‌സ്‌പോ നടക്കുന്നത്.