ശ്രീരാമകൃഷ്ണന് കുരുക്ക് മുറുകുന്നു ; ചോദ്യംചെയ്യാനൊരുങ്ങി കസ്റ്റംസ്, നടപടി സഭാ സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍

Jaihind News Bureau
Saturday, January 9, 2021

 

കൊച്ചി : ഡോളർക്കടത്ത് കേസില്‍ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യംചെയ്യാനൊരുങ്ങി കസ്റ്റംസ്. സഭാ സമ്മേളനം കഴിഞ്ഞാല്‍ ഉടന്‍ ചോദ്യംചെയ്യാനാണ് കസ്റ്റംസ് നീക്കം . സ്പീക്കറെ ചോദ്യംചെയ്യാൻ വിളിക്കുന്നതിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ  കോടതിയുടെ അനുമതി വാങ്ങാൻ ശ്രമിക്കുമെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിന് മുന്നോടിയായി സുപ്രീംകോടതിയിലെ മുതിർന്ന ഭരണഘടനാ അഭിഭാഷകരുടെയും കൊച്ചിയിൽ ഉള്ള അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിന്‍റെയും  അഭിപ്രായം കസ്റ്റംസ് തേടി. ചോദ്യം ചെയ്യാൻ ബജറ്റ് സെഷൻ അവസാനിക്കുന്നതുവരെ കാത്തിരിക്കണമെന്ന ഉപദേശമാണ് അഡീഷണൽ സോളിസിറ്റർ ജനറലിന്‍റെ ഓഫീസിൽ നിന്നും കസ്റ്റംസിന് ലഭിച്ചത്.