സ്വത്തുകള്‍ മരവിപ്പിക്കരുത്; കേസ് യുഎഇ കോടതിയില്‍ നടത്തണം : വ്യവസായി ഡോ. ബി ആര്‍ ഷെട്ടി വീണ്ടും യുകെ കോടതിയില്‍

JAIHIND TV DUBAI BUREAU
Monday, December 6, 2021

ദുബായ് : ലോകമെമ്പാടുമുള്ള മുഴുവന്‍ ആസ്തിയും മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വ്യവസായി ബിആര്‍ ഷെട്ടി യുകെ കോതിയെ സമീപിച്ചു. ബാങ്ക് നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസിന്‍റെ വിചാരണ ഇംഗ്ലണ്ടിന് പകരം യുഎഇ കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

അബുദാബി കൊമേഴ്സ്യല്‍ ബാങ്കിന്‍റെ അപേക്ഷ പ്രകാരം 2020 ഡിസംബറിലാണ് ലണ്ടനിലെ ഹൈക്കോടതി ബിആര്‍ ഷെട്ടിയുടെയും എന്‍എംസി ഗ്രൂപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ലോകമെമ്പാടുമുള്ള സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഷെട്ടിയും സംഘവും യുകെ കോടതിയെ സമീപിക്കുന്നത്.