ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ. ചര്‍ച്ചയിലില്‍ പക്ഷേ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുക്കില്ല. എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടക്കുക. ഇന്നുച്ചയ്ക്ക് 12.30യ്്ക്ക് തിരുവനന്തപുരത്തായിരിക്കും ചര്‍ച്ച നടക്കുക. ഇതിലെ പുരോഗതി അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.
ആശമാരുടെ സമരത്തോട് വല്ലാത്ത പുച്ഛം കലര്‍ന്നസമീപനമായിരുന്നു സിപിഎം പുലര്‍ത്തിയിരുന്നത് . സിപിഎം നേതാക്കളും സിഐടിയു നേതാക്കളും പല വിധത്തില്‍ അവരെ അപസഹിച്ചു. ലൈംഗികമായിപ്പോലും അവരെ അവഹേളിച്ചു. എന്നാല്‍ യുഡിഎഫ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം അവരോടൊപ്പം നിന്നു. ജനപിന്തുണയും ദിനംപ്രതി ഏറിവന്നു. എന്നാല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇവരെ മനപ്പൂര്‍വ്വം അവഗണിച്ചു. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്നും ആശമാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിലാണ് ആശമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
ആശാ വര്‍ക്കര്‍മാര്‍ സമരത്തിന്റെ 35-ാം ദിവസം സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ സമരക്കാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കിയിരുന്നു സര്‍ക്കാര്‍. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവില്‍ പോലും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയായിരുന്നു എന്നാണ് ആശാപ്രവര്‍ത്തകര്‍ ആരോപിച്ചത്.
സമരം ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുള്ള ഉത്തരവും പുറത്തുവന്നു. അവസാനമാണ് ഉദ്യോഗസ്ഥരുമായുള്ളപ്രാഥമിക വട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്