ശബരിമല : രണ്ടാം ഘട്ട സുരക്ഷാ മേല്‍നോട്ട ചുമതല ദിനേന്ദ്ര കശ്യപിനും അശോക് യാദവിനും

Jaihind Webdesk
Tuesday, November 27, 2018

Sabarimala-Police-DGP-Behra

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്‍റെയും സുരക്ഷാ മേല്‍നോട്ട ചുമതല പോലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്ന് ഡിജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു. നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്‍റലിജന്‍സ് ഐ.ജി അശോക് യാദവിനായിരിക്കും.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സുരക്ഷാ ചുമതലയുളള പോലീസ് ജോയിന്‍റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം തുടരും. പോലീസ് കണ്‍ട്രോളര്‍മാരായി സന്നിധാനത്ത് വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പസാമിയേയും വിജിലന്‍സ് എസ്.പി കെ.ഇ.ബൈജുവിനേയും നിയോഗിച്ചു