ദിലീപിന്റെ കേസ് : കൂടുതൽ വാദത്തിനായി 11 ലേക്ക് മാറ്റി

Jaihind Webdesk
Monday, December 3, 2018

ദിലീപിന്റെ കേസ് കൂടുതൽ വാദത്തിനായി ഡിസംബർ 11 ലേക്ക് മാറ്റി. നടിയെ പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് ഈ കേസിലെ രേഖയാണെങ്കിൽ അത് കിട്ടാൻ അവകാശമുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. മെമ്മറി കാർഡിന്റെ പകർപ്പ് എങ്ങനെ എടുക്കാനാകുമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകൻ മുകുൾറോത്തക്കി ചോദിച്ചു.

വീഡിയോ ദൃശ്യങ്ങൾക്കിടെ ചില സംഭാഷണങ്ങളുണ്ടെെെന്നും എന്നാൽ അത് കേസിലെ മൊഴികളിൽ ഇല്ലെന്ന് മുകുൾ റോത്തകി വിശദീകരിച്ചു. പ്രത്യേക കാരണങ്ങൾ കൊണ്ടാണ് മെമ്മറി കാർഡ് നൽകാത്തതെന്ന്
പറഞ്ഞ കോടതി മെമ്മറി കാർഡ് ഒരു രേഖയല്ലെെന്നും അതൊരു മെറ്റീരീയൽ ആണെന്നും വ്യക്തമാക്കി. മെമ്മറി കാർഡ് പൊലീസ് റിപ്പോർട്ടിന്റെ ഭാഗമാണോയെന്നും കോടതി ചോദിച്ചു.

തനിക്ക് വേണ്ടത് മെമ്മറി കാർഡിലെ ദൃശ്യങ്ങളാണെെന്നും അത‌് കിട്ടിയാൽ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങൾ പരിശോധിക്കണമെന്ന് വ്യക്തമാക്കിയ കോടതി കൂടുതൽ വാദത്തിനായി കേസ് 11 ലേക്ക് മാറ്റി.